Connect with us

National

ജമ്മു കാശ്മീരിൽ പോലീസുകാരനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; മൃതദേഹം വയലിൽ തള്ളി

കഴിഞ്ഞ കുറച്ച് മാസങ്ങളായി താഴ്വരയിൽ ഭീകരർ കൂടുതൽ സജീവമാണ്.

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിലെ പാംപോറിൽ ശനിയാഴ്ച രാവിലെ സംശയാസ്പദമായ നിലയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർ ഫാറൂഖ് അഹമ്മദ് മിറിന്റെ മൃതദേഹമാണ് വെടിയേറ്റ നിലയിൽ ഇന്ന് രാവിലെ വയലിൽ കണ്ടെത്തിയത്. പാംപോറിലെ സംബുറയിലെ വീട്ടിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ‌ംശയിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി താഴ്വരയിൽ ഭീകരർ കൂടുതൽ സജീവമാണ്. ഒന്നിനു പിറകെ ഒന്നായി ഭീകരാക്രമണങ്ങൾ നടത്തുകയാണ് അവർ. മെയ് മാസത്തിൽ, ഏഴിലധികം പേരെ ഭീകരർ കൊലപ്പെടുത്തി. ഈ സാഹചര്യത്തിൽ കശ്മീരിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

---- facebook comment plugin here -----

Latest