Connect with us

Ongoing News

ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; മത്സര വേദികളുടെ സുരക്ഷ ശക്തമാക്കി

സമഗ്രവും ശക്തവുമായ സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ഐ സി സിയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും

Published

|

Last Updated

ന്യൂയോര്‍ക്ക് | യു എസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി. ട്രിനിഡാഡ് പ്രധാന മന്ത്രി ഡോ. കീത് റൗളി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സര വേദികളുടെ സുരക്ഷ ശക്തമാക്കി.

സമഗ്രവും ശക്തവുമായ സുരക്ഷാ പദ്ധതി നിലവിലുണ്ടെന്ന് ഐ സി സിയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഉറപ്പു നല്‍കി. ഏത് ഗ്രൂപ്പാണ് ഭീഷണി ഉയര്‍ത്തിയതെന്ന് റൗളി വെളിപ്പെടുത്തിയില്ല.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം. ഇതില്‍ ആറെണ്ണം വെസ്റ്റിന്‍ഡീസിലാണ്. പ്രാഥമിക അങ്കങ്ങളില്‍ ചിലതും സൂപ്പര്‍ എട്ട്, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയും വെസ്റ്റിന്‍ഡീസിലാണ് നടക്കുന്നത്. 29നാണ് കലാശപ്പോരാട്ടം. ഇന്ത്യ ഉള്‍പ്പെടെ 20 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.

 

 

Latest