International
പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബന്ദിയാക്കി
ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്. സൈന്യം ഇറങ്ങിയാല്‍ ബന്ദികളെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണി.

ഇസ്‌ലാമാബാദ് | പാക്കിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ തട്ടിയെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് ട്രെയിന്‍ റാഞ്ചിയത്.
450 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ഇവരെയെല്ലാം ബന്ദിയാക്കി വച്ചിരിക്കുകയാണ്. ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസ്സ് ആണ് തട്ടിയെടുത്തത്.
സുരക്ഷാ സേനക്ക് എത്തിച്ചേരാന്‍ പ്രയാസകരമായ ദുര്‍ഘടമായ പ്രദേശത്തു വച്ചാണ് ട്രെയിന്‍ സൈന്യം ഇറങ്ങിയാല്‍ ബന്ദികളെ മുഴുവന്‍ കൊല്ലുമെന്ന് ഭീകര ഗ്രൂപ്പ് ഭീഷണി മുഴക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലരെ ഭീകരര്‍ കൊലപ്പെടുത്തിയതായും സൂചനയുണ്ട്.
---- facebook comment plugin here -----