Connect with us

Science

വളരുന്നു യന്ത്ര മനുഷ്യരുടെ ലോകം

മനുഷ്യന്‍ എന്നുമുതലാണ് തന്റെ അതേരൂപമുള്ള 'യന്തിരനെ' ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന ആലോചന കൗതുകമുള്ളതാണ്.

Published

|

Last Updated

ന്ത്രമനുഷ്യരുടെ വിപണിയെ ചലനാത്മകമാക്കിക്കൊണ്ട് ടെസ്ല കമ്പനി സിഇഒ ഇലോണ്‍ മസ്‌ക് ഒപ്ടിമസ് എന്ന തന്റെ പുതിയ ഹ്യൂമനോയിഡ് റൊബോട്ടിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കയാണല്ലോ. 2025 ല്‍ ഒപ്ടിമസ് വിപണിയിലെത്തുമെന്നാണ് അറിയിപ്പ്. ഈ നേരം മനുഷ്യന്‍ എന്നുമുതലാണ് തന്റെ അതേരൂപമുള്ള ‘യന്തിരനെ’ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന ആലോചന കൗതുകമുള്ളതാണ്.

സ്വന്തം പാര്‍ട്ണര്‍ക്ക് ആവേശം ചോരാതെ തനിക്കൊപ്പം അവസാനം വരെ നൃത്തം ചെയ്യാന്‍ ശക്തിയില്ലെന്ന് പരാതി പറയുന്ന സ്ത്രീകള്‍ക്കായി അത്യുഗ്രന്‍ ഒരു ഹ്യൂമനോയ്ഡ് നര്‍ത്തകനെ സൃഷ്ടിക്കുന്ന ശില്പിയുടെ കഥ പതിനെട്ടാം നൂറ്റാണ്ടില്‍ ജെറോം കെ ജെറോം എഴുതിയിട്ടുണ്ട് , 1893 ലാണ് ഈ കഥ വന്നത്, 1920-കളില്‍ ചെക്ക് എഴുത്തുകാരനായ കാരെല്‍ കാപെകാണത്രേ റോബോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. തന്റെ നാടകത്തിലാണ് അദ്ദേഹം റൊബോട്ടുകളെ വിഭാവനം ചെയ്തത്. ഇതില്‍നിന്ന് വളരെക്കാലം മുമ്പ് തന്നെ മനുഷ്യന്‍ തന്നെപ്പോലെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനാവുന്ന യന്ത്ര മനുഷ്യരെക്കുറിച്ച് വിഭാവനം ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം.

അവയ്ക്ക് ശാസ്ത്രീയ പരിവേഷം നല്‍കിയത് പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഐസക് അസിമോവിന്റെ തൂലികയാണ്. 1942-ലെ ‘Run Around’ തൊട്ട് സാങ്കേതിക പൂര്‍ണ്ണതയുള്ള യന്ത്രമനുഷ്യര്‍ കഥാപാത്രങ്ങളായി വരുന്ന കഥകള്‍ സമാഹരിച്ച് 1951-ല്‍ഐ റോബോട്ട് എന്ന പുസ്തകവും പുറത്തിറക്കി. റോബോട്ടുകളുടെ അപാര സാധ്യതകളും അവയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും അവയുടെ സാമൂഹികപ്രസക്തിയും എല്ലാം ഇതില്‍ തെളിഞ്ഞു കാണാം. റോബോട്ടുകളെക്കുറിച്ചു പഠിക്കാന്‍ ഒരു പ്രത്യേക ശാസ്ത്ര ശാഖ (‘റോബോട്ടിക്സ്’) വിഭാവനം ചെയ്തതും അദ്ദേഹം തന്നെ.

ഒരു ഉത്തമ റോബോട്ട് എങ്ങനെയിരിക്കണം എന്നതിനുള്ള നിര്‍വചനങ്ങള്‍ക്ക് ശാസ്ത്രലോകം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. പിന്നീട് പലതരം യന്ത്ര മനുഷ്യരേയും യന്ത്രജീവികളേയും സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. നമ്മുടെ പെരുന്തച്ചന്‍ ആളുകളെ കളിപ്പിക്കാനായി പാലത്തിനു മുകളില്‍ സജ്ജീകരിച്ച യന്ത്രപ്പാവ വരെ ഇതില്‍ ശ്രദ്ധേയമായ നാമമാണ് ന്യൂറോളജിസ്റ്റായിരുന്ന ഗ്രേ വാള്‍ട്ടറുടേത്. അദ്ദേഹം സര്‍ക്യൂട്ടുകളുപയോഗിച്ച് ഡോ. വാള്‍ട്ടര്‍ 1948-ല്‍ നിര്‍മ്മിച്ചഎല്‍മര്‍ എല്‍സി എന്നീ ഇഴയുന്ന റോബോട്ടുകള്‍ എഞ്ചിനീയര്‍മാരുടെ പ്രശംസ നേടി. ശിരസ്സില്‍ ലൈറ്റ് സെന്‍സറുകള്‍ ഘടിപ്പിച്ച ഇവ പ്രകാശം കാണുന്ന ദിശയിലേക്ക് ഇഴഞ്ഞു ചെല്ലുമായിരുന്നു.

ജപ്പാനിലെ വസേഡ യൂണിവേഴ്സിറ്റിയിലെ ഇച്ചിറോ കാറ്റോയുടെ ആദ്യത്തെ ഹ്യൂമനോയിഡ് സ്റ്റാറ്റിക്കലിയും പിന്നീട് ഡൈനാമിക് ബാലന്‍സ്ഡ് റോബോട്ടായ WABOT ഏതാണ്ട് ഇതേ സമയത്താണ് വികസിപ്പിച്ചെടുത്തത്. എ.ഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇത്തരം യന്ത്രമനുഷ്യരില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റൊബോട്ടുകളുടെ പ്രവര്‍ത്തനമേഖലയില്‍ പുതിയ മാനങ്ങള്‍ കണ്ടു.

അമേരിക്കയില്‍ മിലാക്രോണ്‍ കമ്പനി പുറത്തിറക്കിയ T3, യൂനിമേഷന്‍ കമ്പനിയുടെPUMA (Programma-ble Universal Manipulation Arm)എന്നിവ ആവശ്യാനുസരണം പ്രോഗ്രാം ചെയ്ത് ഫാക്ടറികളില്‍ ഉപയോഗിക്കാവുന്ന യന്ത്ര കൈകളായിരുന്നു. 1970-കളുടെ മധ്യത്തോടെ മനുഷ്യന് നേരിട്ടു ചെയ്യാനാവാത്ത കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന തലത്തിലേക്ക് റോബോട്ടിക് സാങ്കേതികവിദ്യ വളര്‍ന്നു. അണുപ്രസരണ ശേഷിയുള്ള (Radio-active) വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യ ഉദാഹരണം.

ബഹിരാകാശ പര്യവേഷണത്തിലും റൊബോട്ടുകളെ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം.
1976-ലെ വൈക്കിങ് ചൊവ്വാഗ്രഹ പര്യവേക്ഷണ ദൗത്യങ്ങളില്‍ ഉപരിതല സാമ്പിളുകള്‍ ശേഖരിക്കുവാനായി റോബോട്ടിക് കൈകള്‍ ഘടിപ്പിച്ചിരുന്നു. 1980-കള്‍ തൊട്ട് ഘടനയിലും പ്രവര്‍ത്തനത്തിലും കുടുതല്‍ മികവോടെ റോബോട്ടിക്സ് വിവിധങ്ങളായ മേഖലകളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി.

പുതിയ മേഖലകളിലെ റൊബോട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ അതിശയകരമാണ്. ഗവേഷണ ലാബുകളില്‍ നിന്ന് ഫാര്‍മസികളിലേക്കും ഓട്ടോമോട്ടീവ് മേഖലയിലേക്കും മറ്റും ഇവയുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത റോബോട്ടുകള്‍ ഇതിനകം തന്നെ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഉല്‍പ്പാദന മേഖലയില്‍ കാര്യമായ സംഭാവന നല്‍കുന്നുണ്ട്.

പുതിയ ചില റൊബോട്ടുകളെ പരിചയപ്പെടാം

ഗൂഗിള്‍ വര്‍ക്കിംഗ് റോബോട്ടുകള്‍, മൊമന്റം മെഷീനുകള്‍10 സെക്കന്‍ഡിനുള്ളില്‍ ഒരു ബര്‍ഗര്‍ തയ്യാറാക്കാന്‍ കഴിവുള്ള ഒരുമള്‍ട്ടി-ടാസ്‌കിംഗ് റോബോട്ട്വികസിപ്പിച്ചെടുത്തു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയാണെങ്കില്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളില്‍ ഈ റോബോട്ടിനെ ഉപയോഗിക്കാം.

UR3എന്നറിയപ്പെടുന്ന യൂണിവേഴ്‌സല്‍ റോബോട്ടുകള്‍, ഓട്ടോമേറ്റഡ് സൂക്ഷ്മ ഭാഗങ്ങള്‍ നിര്‍മ്മിക്കാനും ഘടിപ്പിക്കാനും കഴിയും. ഭംഗിയുള്ളതും വേഗതയുള്ളതുമായ റോബോട്ടിന് ഒട്ടിക്കല്‍, പെയിന്റിംഗ്, സോള്‍ഡറിംഗ്, ഗ്രാസ്പിംഗ് എന്നിങ്ങനെ വിവിധ ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

സോള്‍ റോബോട്ട് എബോള വൈറസ് പോലുള്ള മാരകമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. എബോള വൈറസിനെ ഇല്ലാതാക്കാന്‍ എയര്‍ഫോഴ്സ് യന്ത്രം വിന്യസിച്ചിരിക്കുന്നത് രക്ഷാപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ നടത്തുന്ന മുറികളിലാണ്. സെനെക്‌സ് വികസിപ്പിച്ചെടുത്ത, ഉയര്‍ന്ന ഊര്‍ജ്ജസ്വലമായ അള്‍ട്രാവയലറ്റ് രശ്മികളുടെ ശക്തമായ പള്‍സുകള്‍ ഉപയോഗിച്ച് സോള്‍ എബോളയുടെ അംശങ്ങള്‍ ഇല്ലാതാക്കുന്നു. ഇത് വൈറസിന്റെ കോശഭിത്തികളെ തകര്‍ക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു.

അസൂസ് സെന്‍ബോ ഒരു ചെലവുകുറഞ്ഞ റോബോട്ടാണ്, അത് സ്വയംഭരണാധികാരത്തോടെ കറങ്ങാന്‍ കഴിവുള്ളതാണ്, മാത്രമല്ല ഇത് വാക്കാലുള്ള കമാന്‍ഡുകള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. വ്യായാമം, മരുന്നുകളുടെ ഷെഡ്യൂളുകള്‍, ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എന്നിവ പോലുള്ള ദൈനംദിന ജോലികള്‍ ഓര്‍മ്മിക്കാന്‍ വ്യക്തികളെ സഹായിക്കുന്നതിനായാണ് അസൂസ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് Zenbo-യ്ക്ക് ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും കഴിയും. സുരക്ഷാ ക്യാമറകള്‍, ലൈറ്റുകള്‍, ഡോര്‍ ലോക്കുകള്‍ പോലുള്ള സ്മാര്‍ട്ട് ഹോം ഘടകങ്ങളുമായി ഇതിനെപ്പറ്റി ബന്ധിപ്പിക്കാന്‍ കഴിയും.

പാരോ ഒരു ബേബി ഹാര്‍പ് സീലിന്റെ രൂപത്തിലുള്ള ഒരു ചികിത്സാ റോബോട്ടാണ്. സ്‌ട്രെസ് ലെവലുകള്‍ കുറയ്ക്കാനും പരിചരിക്കുന്നവരും രോഗികളും തമ്മിലുള്ള ആശയവിനിമയം നടത്താനും സഹായിക്കുന്നതാണ് ഫ്യൂറി ഉപകരണം. രോഗികളെ പ്രചോദിപ്പിക്കുകയും വിശ്രമിക്കാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മൃഗചികിത്സയുടെ ഡോക്യുമെന്റഡ് നേട്ടങ്ങളില്‍ നിന്നാണ് മനഃശാസ്ത്രപരമായ ഫലങ്ങള്‍ വരച്ചിരിക്കുന്നത്. പോസ്ചര്‍, ലൈറ്റ്, ടാക്റ്റൈല്‍, ഓഡിഷന്‍, ടെമ്പറേച്ചര്‍ സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത സെന്‍സറുകളുമായാണ് ഇത് വരുന്നത്.

പെപ്പര്‍ ഒരു സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടാണ്. അത് ചുറ്റുമുള്ള മനുഷ്യരുടെ മാനസികാവസ്ഥയെ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കി തന്റെ മനോഭാവം രൂപപ്പെടുത്തുന്നു. ദുഃഖം, ആശ്ചര്യം, സന്തോഷം, കോപം തുടങ്ങിയ വൈകാരികാവസ്ഥകളെ ഉപകരണം കണ്ടെത്തുന്നു. ഇത് സ്വാഭാവികവും അനുയോജ്യവുമായ രീതിയില്‍ പ്രതികരിക്കുന്നു. ശബ്ദങ്ങളിലെ വേരിയേഷനുകള്‍ കണ്ടുപിടിക്കാന്‍ പെപ്പര്‍ മള്‍ട്ടി-ഡയറക്ഷണല്‍ മൈക്രോഫോണുകളാണ് ഉപയോഗിക്കുന്നത്.

അമേരിക്കയുടെ ‘സോഫി’യും നമ്മുടെ ‘മാനവ്’ ഉള്‍പെടെയുള്ള യന്ത്രമനുഷ്യരുടെ ലോകം വളര്‍ന്നുകൊണ്ടിരിക്കയാണ്. സിനിമകളിലെപോലെ അവ മനുഷ്യന്റെ ലോകം കീഴടക്കിയേക്കുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ട്.