Connect with us

tesla cars

ടെസ്ല 3,63,000 ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതിക വിദ്യയില്‍ പ്രശ്‌നങ്ങള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതിക വിദ്യയിലെ പ്രശ്നങ്ങള്‍ കാരണം ടെസ്ല ഏതാണ്ട് 3,63,000 ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2016 നും 2023നും ഇടയില്‍ റോഡിലിറങ്ങിയ മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ 3, മോഡല്‍ വൈ ശ്രേണികളില്‍ പെട്ട വാഹനങ്ങളാണ് ടെസ്ല തിരിച്ചുവിളിക്കുന്നത്.

വാഹനങ്ങള്‍ തിരിച്ചുവിളിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ടെസ്ല പ്രത്യേക സോഫ്റ്റ് വെയര്‍ സജ്ജമാക്കും.
വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ടെസ്ല ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതിക വിദ്യയില്‍ സംഭവിച്ച വീഴ്ച സംബന്ധിച്ച് കമ്പനി അന്വേഷണം ആരംഭിച്ചതായി കഴിഞ്ഞ മാസം ടെസ്ല വെളിപ്പെടുത്തിയിരുന്നു.

Latest