Business
2022ല്‍ റെക്കോര്‍ഡ് വാഹന വില്‍പ്പന നടത്തി ടെസ്ല
ഈ വര്‍ഷം ഡെലിവറികള്‍ 50 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് ടെസ്ലയുടെ ലക്ഷ്യം.
ന്യൂഡല്‍ഹി| 2022ല്‍ ടെസ്ല റെക്കോര്‍ഡ് വാഹന വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ടെസ്ല 310,048 വാഹനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. മുന്‍ പാദത്തെ അപേക്ഷിച്ച് നേരിയ വര്‍ധനയും മുന്‍വര്‍ഷത്തേക്കാള്‍ 68 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ടെസ്ല, കൊവിഡ് കാലത്തും വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ മറികടന്ന് മുന്നേറിയതിന്റെ തെളിവുകളാണിത്.
ആകെ 295,324 മോഡല്‍ 3 സെഡാനുകളും മോഡല്‍ വൈ സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും വിറ്റഴിച്ചതായി ടെസ്ല പറഞ്ഞു. അതേസമയം 14,724 മോഡല്‍ എസ് ലക്ഷ്വറി സെഡാനുകളും മോഡല്‍ എക്സ് പ്രീമിയം എസ് യുവികളും വിതരണം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഡെലിവറികള്‍ 50 ശതമാനം വര്‍ധിപ്പിക്കുക എന്നതാണ് ടെസ്ലയുടെ ലക്ഷ്യം. ടൊയോട്ട, ജനറല്‍ മോട്ടോഴ്സ്, ഹ്യുണ്ടായ് മോട്ടോര്‍ എന്നിവയുടെ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ആദ്യ പാദ യുഎസ് വില്‍പ്പന കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.