Connect with us

First Gear

സഊദിയിൽ വാഹന വിപണി ലക്ഷ്യമിട്ട് ടെസ്‌ല

പ്രഥമ ഷോറൂം റിയാദിൽ പ്രവർത്തനം ആരംഭിക്കും

Published

|

Last Updated

റിയാദ്| യു എസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല സഊദിയിലും ചുവടുറപ്പിക്കുന്നു. നിലവിൽ കുവൈത്ത്, യുനൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ടെസ്‌ല വാഹനങ്ങൾ വിപണിയിലുണ്ടെങ്കിലും മേഖലയിലെ വലിയ വിപണിയായ സഊദി അറേബ്യയിൽ സാന്നിധ്യം ടെസ്‌ലയുടെ അറിയിച്ചിരുന്നില്ല. മിഡിൽ ഈസ്റ്റിലെ ഓട്ടോമൊബൈൽ വിപണിയിൽ ഇതൊരു സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത് നിലവിൽ രാജ്യത്തെ മൊത്തം കാർ വിൽപ്പനയുടെ 1 ശതമാനത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളാണ്.

വിഷൻ 2030 ന്റെ ഉൾപ്പെടുത്തി സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ ഭാഗമായി സഊദി അറേബ്യ, ലൂസിഡ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പുകളിൽ ഗണ്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. ലൂസിഡ് 2024-ൽ രാജ്യത്ത് ഒരു നിർമ്മാണ പ്ലാന്റ് ആരംഭിക്കുകയും ചെയ്തിരുന്നു, അറബ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സഊദി അറേബ്യയുടെ തലസ്ഥാന നഗരത്തിലെ മലിനീകരണം പകുതിയായി കുറയ്ക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി പുതിയ ഇലക്ട്രിക് കാർ വിപണി മാറും ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ഹ്യൂമനോയിഡ് റോബോട്ടുകൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

ടെസ്‌ലയുടെ സൗദി ലോഞ്ച് തന്ത്രത്തിൽ മോഡൽ വൈ, സൈബർട്രക്ക് എന്നിവ പ്രധാനമായി ഇടം നേടുമെന്നാണ് വ്യവസായ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത് ,സഊദി തലസ്ഥനമായ റിയാദിലെ ബുജൈരിയിൽ ഏപ്രിൽ 10 ന് നടക്കുന്ന ഞങ്ങളുടെ ലോഞ്ച് ഇവന്റിലേക്ക് നിങ്ങളെയും കുടുംബത്തെയും സ്നേഹപൂർവ്വം ടെസ്‌ല വെബ്‌സൈറ്റിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Latest