nasal vaccine
ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് പരീക്ഷണാനുമതി
കൊവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ പരിഗണനയില്‍

ന്യൂഡല്‍ഹി | ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡി സി ജി ഐ വിദഗ്ധ സമിതിയുടെ അനുമതി. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക. ഇതില്‍ പകുതി പേര്‍ നേരത്തെ കൊവാക്സിന്‍ സ്വീകരിച്ചവരും പകുതി പേര്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരുമാണ്. കൊവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക.
---- facebook comment plugin here -----