Uae
തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
റസാഖ് കെ എം സി യുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ശംസുദ്ധീന്‍ പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു
ദുബൈ | നീലേശ്വരം തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബൈ ഖിസൈസ് എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളിന് അടുത്ത നടന്ന യോഗത്തില്‍ പ്രസിഡന്റ് അഷ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
റസാഖ് കെ എം സി യുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ശംസുദ്ധീന്‍ പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. നവാസ് ടി കെ, ഉവൈസ് ടി കെ, റസാഖ് കെ എം സി, മുഹ്സിന്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി : ബഷീര്‍ പി പി (പ്രസിഡന്റ്), റസാഖ് പി, മൊയ്തീന്‍ എം പി, സമീര്‍ എന്‍ പി ( വൈസ് പ്രസിഡന്റ് ), ശംസുദ്ധീന്‍ പി ( ജനറല്‍ സെക്രട്ടറി), യൂസുഫലി കെ, റസാഖ് കെ എം സി, കമറുദ്ധീന്‍ പി ( സെക്രട്ടറിമാര്‍) ഗഫൂര്‍ കെ ( ട്രഷറര്‍ ). ശംസുദ്ധീന്‍ പറമ്പത്ത് സ്വാഗതവും യൂസുഫലി കെ നന്ദിയും പറഞ്ഞു.