Connect with us

Kerala

തായ്‌ലന്‍ഡ് ടൂറിസം വികസനം; കേരളത്തിലെ ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ക്ഷണം

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മൈ കേരളാ ടൂറിസം അസ്സോസിയേഷന് ക്ഷണം ലഭിക്കുന്ന 23ാമത്തെ മീറ്റിംഗാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു

Published

|

Last Updated

ആലപ്പുഴ |  തായ്‌ലന്‍ഡ് ടൂറിസം വികസനത്തിന് കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ക്ഷണം. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ കീഴിലുള്ള ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്റ് (ടി എ ടി) സംഘടിപ്പിക്കുന്ന സമ്മിറ്റിലേക്കാണ് കേരളത്തിലെ പ്രമുഖ ടൂറിസം സംഘടനയായ മൈ കേരളാ ടൂറിസം അസ്സോസിയേഷന് (എം കെ ടി എ) ക്ഷണം ലഭിച്ചത്.

ആഗസ്റ്റ് 21 മുതല്‍ 25 വരെ തായ്‌ലന്‍ഡിലും കാഞ്ചനബുരിയിലുമായി നടക്കുന്ന സമ്മിറ്റില്‍ അസ്സോസിയേഷനിലെ അംഗങ്ങളായ 40ഓളം ടൂര്‍ ഓപറേറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് എം കെ ടി എ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു. തായ്‌ലന്‍ഡിലെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയായ ബെസ്റ്റ് ഏഷ്യ തായ്‌ലന്‍ഡ് ഡി എം സി, ബെസ്റ്റ് ഏഷ്യാ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മൈ കേരളാ ടൂറിസം അസ്സോസിയേഷന് ക്ഷണം ലഭിക്കുന്ന 23ാമത്തെ മീറ്റിംഗാണിതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വിസ നിയമങ്ങളില്‍ തായ്‌ലന്‍ഡ് കൂടുതല്‍ ഇളവുകള്‍ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇ- വിസ ഫീസും വെട്ടിക്കുറച്ചു. വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അനുമതി കൊടുക്കുന്നതും തായ്‌ലന്‍ഡ് പരിഗണിക്കുന്നുണ്ട്.

 

Latest