Kerala
ഭൂനികുതി വര്‍ധന കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവ്; വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിന് പിടിക്കുകയാണ്. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്.
![](https://assets.sirajlive.com/2025/02/pa-897x538.jpg)
തലശ്ശേരി | സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചതിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിന് പിടിക്കുകയാണ്. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്.
കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ മലയോര കര്‍ഷകര്‍ക്ക് യാതൊന്നുമില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
---- facebook comment plugin here -----