Connect with us

Kerala

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്; 12 സീറ്റും വിജയിച്ച് യു ഡി എഫ്

Published

|

Last Updated

തലശ്ശേരി | തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് പരാജയപ്പെടുത്തിയത്. മത്സരം നടന്ന 12 സീറ്റും യു ഡി എഫ് നേടി.

ഈ വിജയത്തിന് ഇരട്ടി മധുരം; ഞാനെന്ന മനോഭാവത്തിന് കാലം കരുതിവച്ച തിരിച്ചടി: സുധാകരന്‍
ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടി മധുരം പകരുന്നതാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരുടെ വിജയമാണിത്. ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല, ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല. കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍
ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ സുധാകരന്‍ പറഞ്ഞു.

ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും. കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലിനും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ് കോണ്‍ഗ്രസ് നേടിയ വിജയമെന്നും സുധാകരന്‍ വ്യക്തമാക്കി.

 

Latest