Connect with us

Kerala

നിങ്ങള്‍ എന്തു നല്‍കിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി; ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും: പ്രിയങ്ക ​ഗാന്ധി

പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരിക്കും.

Published

|

Last Updated

കല്‍പറ്റ | വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ പാര്‍ലമെന്റിലുള്ളതെന്നും ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാന്‍ എല്ലാം ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി.വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി മുക്കത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തുന്നത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായിരിക്കും. നിങ്ങള്‍ എന്തു നല്‍കിയോ അതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നമ്മുടെ പോരാട്ടം രാജ്യത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടിയാണ്. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് നന്നായി തന്നെ അറിയാം. ജനങ്ങള്‍ക്ക് ഏത് സമയത്തും അവരുടെ പ്രശ്‌നങ്ങളുമായി തന്റെ അടുത്ത് വരാമെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തില്‍ നിന്ന് നമ്മുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികള്‍ പോലും വയനാട്ടിലേക്ക് വരാന്‍ മടിക്കുന്നു. നമ്മുക്ക് അത് മാറ്റിയെടുക്കണമെന്നും പ്രിയങ്ക പറഞ്ഞു.

 

Latest