Connect with us

Kerala

പി സി ജോര്‍ജിനെതിരെ കേസ് കൊടുത്തുവര്‍ക്ക് നന്ദി; മികച്ച ചികിത്സ ലഭിച്ചു: ഷോണ്‍ ജോര്‍ജ്

കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ്

Published

|

Last Updated

കോട്ടയം  | പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു .പി സി ജോര്‍ജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കും. സ്വന്തം പ്രസ്താവന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ജോര്‍ജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് ജോര്‍ജിനെതിരേ മുസ്ലിം ലീഗ് തിരിയാന്‍ കാരണം. ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പി സി ജോര്‍ജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അദ്ദേഹത്തിന് കിട്ടിയതെന്നും അതിന് കാരണക്കാരന്‍ പരാതിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു

 

Latest