Connect with us

Kerala

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി; അബിഗേലിന്റെ അമ്മ സിജി

വീട്ടുകാരുമായി അബിഗേല്‍ വീഡിയോ കോളില്‍ സംസാരിച്ചു.

Published

|

Last Updated

കൊല്ലം| മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ സിജി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു അബിഗേലിന്റെ സഹോദരന്‍ ജോനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും മതാധികാരികള്‍ക്കും കേരളത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്.

ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനാകാതെ ആശങ്കയുടെ മുള്‍മുനയില്‍ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോള്‍ നിറയുന്നത് സന്തോഷാശ്രുവാണ്.

കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോള്‍ എആര്‍ ക്യാമ്പില്‍ കഴിയുന്ന കുഞ്ഞിനെ അല്‍പ സമയത്തിനകം വീട്ടിലെത്തിക്കും. വീട്ടുകാരുമായി അബിഗേല്‍ വീഡിയോ കോളില്‍ സംസാരിച്ചു.

 

 

 

 

 

Latest