Connect with us

Kerala

പിന്തുണച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധി

ഇഡിയും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പുറമെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം ബിജെപിക്കൊപ്പമായിരുന്നു. 

Published

|

Last Updated

കല്‍പറ്റ | പിന്തുണച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. വയനാട്ടിലെ ജനങ്ങള്‍ തന്നെ ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് കണ്ടത്. ഞാന്‍ ഇന്ത്യ ഗവണ്‍മെന്റിനോട് കഷ്ടപ്പെട്ട് പോരാടിയപ്പോള്‍, എല്ലാ ഭരണ സംവിധാനങ്ങളും അവര്‍ എനിക്കെതിരെ ഉപയോഗിച്ചപ്പോള്‍ നിങ്ങള്‍ തന്ന സ്‌നേഹം നിങ്ങള്‍ എനിക്ക് നല്‍കിയ വോട്ടിനേക്കാളും വിലയുള്ളതാണ്.

ഒരു സാധാരണ തിരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും മോദിക്ക് ഒപ്പം നിന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും രാഹുല്‍ പറഞ്ഞു. ഇഡിയും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പുറമെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നടങ്കം ബിജെപിക്കൊപ്പമായിരുന്നു.

ഭരണഘടനയെ മാറ്റിമറിക്കാന്‍ ആയിരുന്നു 400 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി ആവര്‍ത്തിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മോദി അതേ ഭരണഘടനയെ തലയില്‍ വെച്ച് വന്ദിക്കുന്നത് നാം കണ്ടു.അത് ഇന്ത്യന്‍ ജനതയുടെ കരുത്താണെന്നും രാഹുല്‍ പറഞ്ഞു.

Latest