Connect with us

Kerala

ഇനി കാണേണ്ടത് കുറ്റക്കാര്‍ക്കെതിരായ നടപടി ; കുഞ്ഞിനെ നല്ലൊരു മനുഷ്യനായി വളര്‍ത്തുമെന്നും അനുപമ

ആന്ധ്രയിലെ ദമ്പതികള്‍ മൂന്ന് മാസത്തോളം സ്വന്തം മകനെ പോലെയാണ് കുഞ്ഞിനെ നോക്കിയത്

Published

|

Last Updated

തിരുവനന്തപുരം | കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ. ഒരു വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പ് ഇന്ന് ഫലം കണ്ടുവെന്നും അവര്‍ പറഞ്ഞു. അനധികൃത ദത്ത് വിവാദത്തിനൊടുവില്‍ കോടതി ഇടപെടലിലൂടെ കുഞ്ഞുമായി വീട്ടിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ.

ഒപ്പം നിന്ന വക്കീല്‍മാര്‍ ഉള്‍പ്പെടെ എല്ലവര്‍ക്കും നന്ദി. സാമൂഹിക മാധ്യമങ്ങളിലൂടെയും പലരും പിന്തുണച്ചു. അതേ സമയം താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി വരുംവരെ സമരം. തുടരും. എന്നാല്‍ സമരത്തിന്റെ രീതി മാറുമെന്നുമാത്രം. മാധ്യമ പിന്തുണ വന്ന ശേഷമാണ് കാര്യങ്ങള്‍ പുറത്തുവന്നത്. മാധ്യമങ്ങള്‍ക്കും നന്ദി. ഡി എന്‍ എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചപ്പോള്‍ ആശങ്ക പ്രകടിപ്പിച്ചത് അവരില്‍നിന്നും കിട്ടിയ ദുരനുഭവം കൊണ്ടാണ്. ഇനി കാണേണ്ടത് കുറ്റക്കാര്‍ക്കെതിരായ നടപടിയാണ്.

കുഞ്ഞിനെ ആഢംബരത്തില്‍ വളര്‍ത്താനല്ല നല്ലൊരു മനുഷ്യനായി വളര്‍ത്താനാണ് തീരുമാനം. ആന്ധ്രയിലെ ദമ്പതികള്‍ മൂന്ന് മാസത്തോളം സ്വന്തം മകനെ പോലെയാണ് കുഞ്ഞിനെ നോക്കിയത്. അവര്‍ വളരെ നല്ലതുപോലെ നോക്കി. അവരോടും നന്ദിയുണ്ട്. തുടര്‍ സമരപരിപാടികള്‍ സമരസമതി തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.

 

Latest