Connect with us

Kerala

മകള്‍ക്ക് നീതി നേടിത്തരാന്‍ കൂടെ നിന്നവര്‍ക്ക് നന്ദി: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കള്‍

മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് കുറ്റവാളി അസഫാക് ആലം. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കള്‍

Published

|

Last Updated

കൊച്ചി| കേരളക്കരയ്ക്ക് നന്ദി പറഞ്ഞ് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കള്‍. മകള്‍ക്ക് നീതി നേടി തരാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും മാതാപിതാക്കള്‍ നന്ദി അറിയിച്ചു. തങ്ങളുടെ മകളുടെ ജീവനെടുത്ത ക്രൂരതക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു വിധി വരുന്നതിന് മുമ്പ് തന്നെ അവര്‍ പ്രതികരിച്ചത്.

മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് കുറ്റവാളി അസഫാക് ആലം. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതിക്ക് മരണശിക്ഷ നല്‍കണമെന്നും അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. തന്റെ മകള്‍ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് അയാളും ജീവിച്ചിരിക്കരുതെന്നായിരുന്നു മാതാവ്‌ പറഞ്ഞത്. മാതാപിതാക്കളും സഹോദരങ്ങളും വിധി കേള്‍ക്കുന്നതിനായി കോടതിയിലെത്തിയിരുന്നു.