Kerala
നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ച ഇന്ന്; ഗവര്‍ണറേയും സര്‍ക്കാറിനേയും കടന്നാക്രമിക്കാനൊരുങ്ങി പ്രതിപക്ഷം
ഗവര്‍ണറോട് ഏറ്റു മുട്ടല്‍ വേണ്ടെന്നാണ് സിപിഎം നിലപാടെങ്കിലും സിപിഐയുടേത് വ്യത്യസ്ത നിലപാടാണ്
തിരുവനന്തപുരം ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും.ഗവര്‍ണറേയും സര്‍ക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തു കളിക്കുക ആണെന്നും ബി ജെ പി ഇടനില നില്‍ക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും.
ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് അറിയുന്ന്ത.
അതേ സമയം ഗവര്‍ണറോട് ഏറ്റു മുട്ടല്‍ വേണ്ടെന്നാണ് സിപിഎം നിലപാടെങ്കിലും സിപിഐയുടേത് വ്യത്യസ്ത നിലപാടാണ്. ഗവര്‍ണര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകം ആകും.