Connect with us

First Gear

2022 ജനുവരിയില്‍ മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലറായി ഥാര്‍

ഥാര്‍ വില്‍പ്പനയില്‍ 47 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2022 ജനുവരിയില്‍ മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലായി ഥാര്‍. ഥാര്‍ വില്‍പ്പനയില്‍ 47 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്‌സ് യുവി300ന് ഒന്നാം സ്ഥാനം നഷ്ടമായി. എക്‌സ് യുവി300 വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവുമുണ്ടായി. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര എക്‌സ് യുവി700 അതിന്റെ സെഗ്മെന്റിലെ ഒരു ജനപ്രിയ മോഡലാണ്. ഇത് 18 മാസം വരെ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ് കാലയളവുകളുള്ള റെക്കോര്‍ഡ് ബുക്കിംഗുകള്‍ക്ക് സാക്ഷ്യം വഹിച്ചു. എക്‌സ് യുവി700 2022 ജനുവരിയില്‍ 4,119-യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

മഹീന്ദ്ര ഈ വര്‍ഷാവസാനം ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 2026-ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒമ്പത് മോഡലുകളില്‍ ഒന്നാണ് വരാനിരിക്കുന്ന അഞ്ച് ഡോര്‍ പതിപ്പ്. ലാഡര്‍-ഫ്രെയിം ഷാസിക്ക് മുകളിലാണ് അഞ്ച് ഡോറുകളുള്ള ഥാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാര്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഡീസല്‍ പതിപ്പിന് കരുത്തേകുന്നത് 130 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹാക്ക് എഞ്ചിനാണ്. ഈ എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭിക്കും.

2020 ഒക്ടോബര്‍ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ് യുവിയെ അവതരിപ്പിച്ചത്. 2020ല്‍ നിരത്തില്‍ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാര്‍ഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാര്‍ ആണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും മഹീന്ദ്ര ഥാര്‍ നേടിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest