Thiruvanathapuram Airport
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധ പക്ഷത്ത് ഉറച്ച് തരൂര്‍
പാര്‍ട്ടിയുടെ അഭിപ്രയത്തില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായമെന്നും ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പക്ഷത്ത് തന്നെ നിലയുറപ്പിച്ച് ശശി തരൂര്‍ എം പി. പാര്‍ട്ടിയുടെ അഭിപ്രയത്തില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായമെന്നും ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും അദ്ദേഹം തുറന്നടിച്ചു.
വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പുമായി സഹകരിക്കണം. വിമാനത്താവളം പ്രഫഷണല്‍ ആകേണ്ടത് എല്ലാവരുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. തലസ്ഥാനത്ത് ആധുനിക വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് ഇനിയും വിമാനങ്ങള്‍ വരാന്‍ കാരണമാകും. ഇത് കണക്റ്റിവിറ്റി കൂടാന്‍ കാരണമാകുമെന്നും പുതിയ കമ്പനികള്‍ വരാന്‍ ഇതുമൂലം കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഗുണം എല്ലാവര്‍ക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.