Kozhikode
തര്‍വ ഇന്‍വെസ്‌മെന്റ് ലോഗോ ലോഞ്ചിംഗ് ഡോ. അസ്ഹരി നിര്‍വഹിച്ചു
ലോഗോ ലോഞ്ചിംഗ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു.

കോഴിക്കോട് | മര്‍കസ് ഗാര്‍ഡന്റെ നൂതന സംരംഭമായ തര്‍വ ഇന്‍വെസ്‌മെന്റിന്റെ ലോഗോ ലോഞ്ചിംഗ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു.
ക്രിയാത്മകമായ സംരംഭകത്വ സംസ്‌കാരവും ഇസ്ലാമിക് ഫൈനാന്‍സിന്റെ ബഹുമുഖ പ്രായോഗിക സാധ്യതകളും വികസിപ്പിക്കുകയാണ് തര്‍വയുടെ പ്രവര്‍ത്തന മേഖലയെന്ന് ഡയറക്ടര്‍ ജലാല്‍ നൂറാനി അറിയിച്ചു. വിദ്യാഭ്യാസ സാംസ്
്കാരിക സേവന മേഖലകളില്‍ സുരക്ഷിതമായ സംരംഭകത്വങ്ങള്‍ വളര്‍ത്താനും യുവ സംരംഭകര്‍ക്ക് തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
ഫൈനാന്‍സ് സര്‍വീസസ്, ഇന്‍വെസ്റ്റ്‌മെന്റ് & ഫൈനാന്‍സ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമായിരിക്കും. ചടങ്ങില്‍ ആസഫ് നൂറാനി, അഡ്വ. ശംസീര്‍ നൂറാനി, സി എം ശഫീഖ് നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.