Connect with us

From the print

ആ സ്വപ്നം പൊലിഞ്ഞു

പുരുഷ ഡബിള്‍സില്‍ രാജ്യത്തിന്റെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്ന സ്വാതിക് സായ്‌രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമി കാണാതെ പുറത്തായി.

Published

|

Last Updated

പാരീസ് | ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. പുരുഷ ഡബിള്‍സില്‍ രാജ്യത്തിന്റെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്ന സ്വാതിക് സായ്‌രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമി കാണാതെ പുറത്തായി. മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി യിക് സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിനൊടുവിലായിരുന്നു നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരും കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കളുമായ ഇന്ത്യന്‍ ജോഡിയുടെ തോല്‍വി. ആദ്യ ഗെയിം നേടിയ ശേഷമാണ് സ്വാതിക്- ചിരാഗ് സഖ്യം തോല്‍വിയറിഞ്ഞത്. സ്‌കോര്‍: 21-13, 14-21, 16-21.

മലേഷ്യന്‍ താരങ്ങള്‍ക്കെതിരെ കളിച്ച 11ല്‍ എട്ട് മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ജോഡി കളിക്കാനിറങ്ങിയത്.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയുടെ റയാന്‍ അഡിയന്റോ-ഫജര്‍ അല്‍ഫിയാന്‍ സഖ്യത്തെ തോല്‍പ്പിച്ച സ്വാതികും ചിരാഗും ഒളിമ്പിക്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഡബിള്‍ സഖ്യമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

 

Latest