Connect with us

International

വിശ്വാസം നഷ്ടപ്പെട്ടെന്ന്; പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു

നിലവില്‍ വിദേശകാര്യ മന്ത്രിയായ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായും ഗിഡിയന്‍ സാറിനെ വിദേശകാര്യ മന്ത്രിയായും നിയമിക്കാനും തീരുമാനമായി

Published

|

Last Updated

ജറുസലേം |  ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു .രാജ്യത്തിന്റെ നിലവിലെ സൈനിക നടപടികള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ ഗലാന്റിന് ഒട്ടേറെ വീഴ്ചകള്‍ ഉണ്ടായതായി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസതാവനയില്‍ പറയുന്നു.യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്-പ്രസതാവനയില്‍ പറയുന്നു

നിലവില്‍ വിദേശകാര്യ മന്ത്രിയായ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായും ഗിഡിയന്‍ സാറിനെ വിദേശകാര്യ മന്ത്രിയായും നിയമിക്കാനും തീരുമാനമായി. ഗസ്സ ആക്രമണത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 2023 മാര്‍ച്ചില്‍ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങള്‍ നടന്നപ്പോള്‍ പ്രതിരോധമന്ത്രിയെ പുറത്താക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു.

Latest