Connect with us

Kerala

ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന്; രാഹുലിനെ ബി ജെ പിക്കാര്‍ തടഞ്ഞു, വെണ്ണക്കര ബൂത്തില്‍ സംഘര്‍ഷം

വിഷയത്തില്‍ ബി ജെ പി-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് അയവ് വരുത്തി.

Published

|

Last Updated

പാലക്കാട് | യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്തില്‍ കയറി വോട്ടി ചോദിച്ചെന്ന് ആരോപിച്ച് പാലക്കാട് വെണ്ണക്കര ബൂത്തില്‍ സംഘര്‍ഷം. രാഹുലിനെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. വിഷയത്തില്‍ ബി ജെ പി-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് അയവ് വരുത്തി.

ബി ജെ പിയുടെയും എല്‍ ഡി എഫിന്റെയും സ്ഥാനാര്‍ഥികള്‍ ബൂത്തില്‍ പ്രവേശിച്ചപ്പോള്‍ പ്രശ്‌നമൊന്നുമുണ്ടായില്ലെന്നും പരാജയ ഭീതിയാണ് ഇതിനു പിന്നിലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമല്ലോയെന്ന് യു ഡി എഫ് സാരഥി പറഞ്ഞു. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് ബി ജെ പിയും സി പി എമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Latest