International
പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന്; ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ്

മ്യാന്മര്‍ | പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് മ്യാന്മറിലെ വിമോചന നേതാവ് ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവുശിക്ഷ. പതിനൊന്നോളം കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, ഈ കുറ്റങ്ങളെല്ലാം സൂചി നിഷേധിച്ചിട്ടുണ്ട്.
സൂചിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ചാണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്. ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു 76 കാരിയായ ആങ് സാന്‍ സൂചി. സൂചിക്കൊപ്പം വിചാരണ ചെയ്യപ്പെട്ട മ്യാന്മര്‍ മുന്‍ പ്രസിഡന്റും സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി പാര്‍ട്ടി സഖ്യ നേതാവുമായ വിന്‍ മിന്റിനെ നേരത്തെ സമാന കുറ്റങ്ങള്‍ ചുമത്തി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
---- facebook comment plugin here -----