From the print
മുസ്‌ലിം വോട്ടവകാശം റദ്ദാക്കണമെന്ന്; സന്യാസിക്കെതിരെ കേസ്
പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാർദം തകർക്കുന്നതുമാണെന്ന് ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു
ബെംഗളൂരു | മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന നടത്തിയ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസ്. ഈ മാസം രണ്ടിന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉപ്പാർപേട്ട് പോലീസ് കുമാര ചന്ദ്രശേഖരനാഥ സ്വാമിയോട് ആവശ്യപ്പെട്ടു.
ഭാരതീയ ന്യായ സംഹിത സെക്്ഷൻ 299 പ്രകാരമാണ് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാർദം തകർക്കുന്നതുമാണെന്ന് ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു.
മുസ്്ലിംകളുടെ വോട്ടവകാശം ഇല്ലാതാക്കാൻ നിയമം കൊണ്ടുവരണമെന്നായിരുന്നു ചന്ദ്രശേഖരനാഥ സ്വാമിയുടെ പരാമർശം. ചൊവ്വാഴ്ച ഭാരതീയ കിസാൻ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പ്രസ്താവന. പരാമർശം വിവാദമായതോടെ അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.