Connect with us

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ പുറത്തുവിട്ട ചിത്രം ഫ്രഞ്ച് മാഗസിനില്‍ നിന്ന് തന്നെ എടുത്തതാണെന്നും മറ്റു ഒരു സോഴ്‌സിലും ആ ചിത്രം കണ്ടിട്ടില്ലെന്നും സുല്‍ത്താന്‍ വാരിയന്‍കുന്നന്‍ എന്ന പുസ്തകത്തിന്റെ രചയിതാവും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് ഉറവിടമായി സ്വീകരിച്ച ‘സയന്‍സ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനില്‍ ആ ചിത്രം വാരിയന്‍കുന്നന്റെത് ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിറാജ്‌ലൈവ് നല്‍കിയ വാര്‍ത്തയോടുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്‌ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയ റമീസ് മുഹമ്മദ് ഞങ്ങളുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടവുമായി സംസാരിക്കുകയായിരുന്നു.

 

Latest