assam police cruelty
കുടിയൊഴിപ്പിക്കലിനിടെ കലാപം ഉണ്ടാക്കിയെന്ന്; പോലീസ് നടപടിക്ക് പിന്നാലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു
അതിനിടെ ധാല്‍പൂരില്‍ നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം സി ബി ഐ അന്വേഷിക്കും
ന്യൂഡല്‍ഹി | അസമിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്ക് പിന്നാലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയൊഴിപ്പിക്കലിനിടെ കലാപമുണ്ടാക്കി എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അസ്മത്ത് അലി അഹമ്മദ്, ചന്ദ് മൗദ് എന്നിവരെയാണ് അറസ്റ്റ് ചെയതത്. ക്രിമിനല്‍ ഗൂഢാലോചനയും കൊലുപാതകവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
അതിനിടെ ധാല്‍പൂരില്‍ നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം സി ബി ഐ അന്വേഷിക്കും. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആരോപിച്ചിരുന്നു. പോലീസ് നടപടിയില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണമാണ് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.