Connect with us

Kerala

ബസിന് സൈഡ് കൊടുത്തില്ലെന്ന്; കാര്‍ യാത്രികന്‌ ക്രൂരമര്‍ദനം

വടകര മൂരാട് സ്വദേശി സാജിദ് കൈരളിയെയാണ് സ്വകാര്യ ബസിലെ ക്ലീനര്‍ നടുറോഡില്‍ മര്‍ദിച്ചത്. കുടുംബാഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.

Published

|

Last Updated

വടകര | ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറില്‍ യാത്ര ചെയ്യുകയായിരുന്ന വ്യാപാരിക്ക് നേരെ ക്രൂരമര്‍ദനം. വടകര മൂരാട് സ്വദേശി സാജിദ് കൈരളിയെയാണ് സ്വകാര്യ ബസിലെ ക്ലീനര്‍ നടുറോഡില്‍ മര്‍ദിച്ചത്. കുടുംബാഗങ്ങള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.

മരണവീട്ടില്‍ നിന്നും കുടുംബാഗങ്ങള്‍ക്കൊപ്പം മടങ്ങിയതായിരുന്നു സാജിത്. വടകര കുട്ടോത്തെന്ന സ്ഥലത്തു വച്ചാണ് സംഭവമുണ്ടായത്. സാജിതിനെ വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലോടുന്ന ദേവനന്ദ ബസിലെ ക്ലീനര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാറിലുണ്ടായിരുന്ന വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും ബസ് ജീവനക്കാരനെ പിന്തിരിപ്പിക്കുകയുമായിരുന്നു. ബസ് ജീവനക്കാരനെതിരെ സാജിത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Latest