National
യു എ പി എ ട്രൈബ്യൂണല്‍ തീരുമാനം തങ്ങളുടെ ഭാഗം കേള്‍ക്കാതെയെന്ന്; നിരോധനത്തിനെതിരെ പി എഫ് ഐ സുപ്രീം കോടതിയില്‍
സംഘടനയുടെയുടെ എട്ട് അനുബന്ധ ഗ്രൂപ്പുകളുടെയും നിരോധനം യു എ പി എ ട്രൈബ്യൂണല്‍ ശരിവച്ചതോടെയാണ് ഹരജി നല്‍കിയത്.
ന്യൂഡല്‍ഹി | നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയുടെയുടെ എട്ട് അനുബന്ധ ഗ്രൂപ്പുകളുടെയും നിരോധനം യു എ പി എ ട്രൈബ്യൂണല്‍ ശരിവച്ചതോടെയാണ് ഹരജി നല്‍കിയത്.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പി എഫ് ഐയുടെ വാദം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദേശസുരക്ഷക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ ഇതോടൊപ്പം എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനമേര്‍പ്പെടുത്തി. പി എഫ് ഐ ഓഫീസുകളിലും സ്ഥാപനങ്ങളിലും നേതാക്കളുടെ വീട്ടിലുമെല്ലാമായി നടത്തിയ രാജ്യവ്യാപകമായ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി.
---- facebook comment plugin here -----