SUPRIM COURT
വിശ്വാസം വ്രണപ്പെട്ടെന്ന്; തമിഴ്നാട്, കേരള ഡി ജി പിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി
അഭിഭാഷക പ്രീതി സിംഗ് മുഖേന പി കെ സി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ന്യൂഡല്‍ഹി | എ എന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതിനെതിരെ തമിഴ്നാട്, കേരള ഡി ജി പിമാര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. അഭിഭാഷക പ്രീതി സിംഗ് മുഖേന പി കെ സി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സനാതന ധര്‍മത്തെ അപമാനിക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ വിഷയത്തില്‍ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ചെന്നൈയില്‍ റൈറ്റേഴ്സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ സമൂഹത്തില്‍നിന്ന് തുടച്ചു നീക്കണമെന്ന് ഉദയനിധി പറഞ്ഞത്.
ജൂലൈ 21 ന് കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.