Books
'അനുധാവനത്തിന്റെ ആനന്ദം' പത്താം പതിപ്പ് പുറത്തിറങ്ങി
തിരുനബിയുടെ ജീവിതം, ആകാര സൗകുമാര്യത, ജീവിത ശൈലി തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തില്‍ വര്‍ണിക്കുന്നത്.
നോളജ് സിറ്റി | പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മലയാളത്തില്‍ എഴുതിയ ആദ്യ ശമാഇല്‍ ഗ്രന്ഥമായ ‘അനുധാവനത്തിന്റെ ആനന്ദം’ പത്താം പതിപ്പ് പുറത്തിറങ്ങി. മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് താഹ സഖാഫ്, ഡോ. കാസിം എന്നിവര്‍ ചേര്‍ന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
തിരുനബിയുടെ ജീവിതം, ആകാര സൗകുമാര്യത, ജീവിത ശൈലി തുടങ്ങിയ കാര്യങ്ങളാണ് പുസ്തകത്തില്‍ വര്‍ണിക്കുന്നത്. പത്ത് മാസം കൊണ്ട് പത്ത് പതിപ്പുകള്‍ പുറത്തിറക്കി പുസ്തകം ശ്രദ്ധേയമായി. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലുള്ള വിവര്‍ത്തനം കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.
കൂടാതെ അറബി, ഇംഗ്ലീഷ്, ഉറുദു, തമിഴ്, ബംഗ്ല, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും നിലവില്‍ പണിപ്പുരയിലാണ്. പുസ്തകത്തെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിനിനോട് അനുബന്ധിച്ച് വിവിധ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.