Connect with us

niyamasabha session

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്നു തുടക്കം

മാര്‍ച്ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തി നാണ് പുതുവര്‍ഷത്തില്‍ തുടക്കമാകുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നു തുടങ്ങും. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. മാര്‍ച്ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തി നാണ് പുതുവര്‍ഷത്തില്‍ തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ വിശദീകരണം പോലും ചോദിക്കാതെ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം കേന്ദ്രത്തിനെതിരായ വിമര്‍ശനം പ്രസംഗത്തിലുണ്ടെന്നാണു വിവരം.

ഭരണപക്ഷം തെരുവില്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തുമ്പോഴാണ് ഗവര്‍ണ്ണര്‍ സര്‍ക്കാറിന്റെ നയം പ്രഖ്യാപി ക്കാന്‍ എത്തുന്നത്. സഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതു സംബന്ധിച്ചു ഗവര്‍ണറുമായുള്ള സര്‍ക്കാറിന്റെ അകല്‍ച്ച നിലനില്‍ക്കുകയാണ്.

ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള മൂന്ന് ബില്ലുകള്‍ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. സര്‍ക്കാറി നെതി രായ പ്രതിപക്ഷ സമരം ശക്തമായി തുടരുകയാണ്. സഭയില്‍ ഇതെങ്ങിനെ പ്രതിഫലിക്കും എന്നതു പ്രധാനമാണ്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായി വിവാദം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ നേരിട്ട രീതികള്‍, പ്രതിപക്ഷ സമരങ്ങളോടുള്ള പോലീസ് നടപടി അടക്കം പ്രതിപക്ഷം ആയുധ മാക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന അവഗണനക്കെതിരായ സമരത്തില്‍ നിന്നു പ്രതിപക്ഷം വിട്ടുനിന്നതു ഭരണപക്ഷം ആയുധമാക്കും. അഴിമതിമുക്തമാണ് സര്‍ക്കാര്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ അവകാശവാദത്തെ നേരിടാനുള്ള ആയുധങ്ങ ളുമായാണ് പ്രതിപക്ഷം സഭയിലെത്തുക.

---- facebook comment plugin here -----

Latest