Kerala
13കാരന്റെ നെഞ്ചില്‍ നിന്നും ഒന്നരക്കിലോ ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി
മുടികള്‍, പേശികള്‍, എല്ലുകള്‍, അസ്ഥികള്‍ എന്നിങ്ങനെ പലതരം ടിഷ്യൂ ചേര്‍ന്ന മുഴയാണ് ടെറടോമ,സാധാരണമായി അണ്ഡാശയത്തിലും ടെയില്‍ബോണിലുമാണ് ടെറടോമ ഉണ്ടാവാറുള്ളത്.

കോഴിക്കോട് | പതിമ്മൂന്നുകാരന്റെ നെഞ്ചില്‍ നിന്നും ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. പിവിഎസ് സണ്‍റൈസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ടെറടോമ മുഴയാണ് കുട്ടയുടെ നെഞ്ചില്‍ നിന്നും നീക്കംചെയ്തത്. തൊറാസിക് സര്‍ജന്‍ ഡോ നാസര്‍ യൂസഫാണ് ശസ്ത്രക്രിയയുടെ വിവരം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.
പതിമ്മൂന്നുകാരന്റെ നെഞ്ചിനുള്ളില്‍ വലതുഭാഗത്തായിട്ടായിരുന്നു ടെറടോമ മുഴ കണ്ടെത്തിയത്. ഇത് വലത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിച്ചിരുന്നു.
മുഴ, ഹൃദയത്തെ ഇടതുഭാഗത്തേക്ക് തള്ളിയതിനെ തുടര്‍ന്ന് ഇടത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശുഷ്‌കമായ അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.
മുടികള്‍, പേശികള്‍, എല്ലുകള്‍, അസ്ഥികള്‍ എന്നിങ്ങനെ പലതരം ടിഷ്യൂ ചേര്‍ന്ന മുഴയാണ് ടെറടോമ. ജന്മനാ ഉണ്ടാകുന്നതാണിത്. സാധാരണമായി അണ്ഡാശയത്തിലും ടെയില്‍ബോണിലുമാണ് ടെറടോമ ഉണ്ടാവാറുള്ളത്.