Organisation
പതിനാലാമത് എഡിഷന്‍ ദമാം സോണ്‍ സാഹിത്യോത്സവ് 'സര്‍ഗശാല' സംഘടിപ്പിച്ചു
രിസാല സ്റ്റഡി സര്‍ക്കിള്‍ സോണ്‍ കലാലയം സെക്രട്ടറി അബ്ദുല്‍ ഹസീബ് മിസ്ബാഹി ശില്‍പശാലക്ക് നേതൃത്വം നല്‍കി.
ദമാം | കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ ദമാം സോണ്‍ സാഹിത്യോത്സവിനോട് അനുബന്ധിച്ച് യൂനിറ്റ്, സെക്ടര്‍ ഭാരവാഹികള്‍ക്ക് ‘സര്‍ഗശാല ‘ശില്‍പശാല സംഘടിപ്പിച്ചു.
ഒക്ടോബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന സോണ്‍ സാഹിത്യോത്സവിന് മുന്നോടിയായി നാല്‍പ്പതിലധികം യൂനിറ്റുകളിലും, എട്ട് സെക്ടര്‍തല പരിപാടികളും,
സാഹിത്യോത്സവിന്റെ വിളമ്പരം അറിയിച്ചു കൊണ്ട് നൂറിലധികം കുടുംബങ്ങളില്‍ ‘ഫാമിലി സാഹിത്യോത്സവുകളും’ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ സോണ്‍ കലാലയം സെക്രട്ടറി അബ്ദുല്‍ ഹസീബ് മിസ്ബാഹി ശില്‍പശാലക്ക് നേതൃത്വം നല്‍കി. ദമാം അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ഗശാലയില്‍ ആര്‍ എസ് സി ദമാം സോണ്‍ ചെയര്‍മാന്‍ സയ്യിദ് സഫ്വാന്‍ തങ്ങള്‍ കൊന്നാര അധ്യക്ഷത വഹിച്ചു.
സോണ്‍ സെക്രട്ടറിമാരായ സഈദ് പുഴക്കല്‍, ആഷിഖ് കായംകുളം, താജ് ആറാട്ടുപുഴ, റെംജു റഹ്മാന്‍കായം കുളം, ജംഷീര്‍ തവനൂര്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ ബഷീര്‍ പനമരം, സ്വബൂര്‍ കണ്ണൂര്‍, ആസിഫലി വെട്ടിച്ചിറ, ജാബിര്‍ മാഹി, നബീല്‍ മാഹി, സാലിം കാസര്‍കോട് സംബന്ധിച്ചു. ആര്‍ എസ് സി ദമാം സോണ്‍ ജനറല്‍ സെക്രട്ടറി ജിഷാദ് ജാഫര്‍ കൊല്ലം സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ ഹകീം പൂവാര്‍ നന്ദിയും പറഞ്ഞു.