Connect with us

Kerala

കേണിച്ചിറയില്‍ കൂട്ടിലായ കടുവ തോല്‍പ്പെട്ടി 17 നെ നെയ്യാര്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റും

നിലവില്‍ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണ് തോല്‍പ്പെട്ടി 17ാമനുള്ളത്.

Published

|

Last Updated

കല്‍പറ്റ| വയനാട് കേണിച്ചിറയില്‍ കൂട്ടിലായ കടുവ തോല്‍പ്പെട്ടി പതിനേഴിനെ നെയ്യാര്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റാന്‍ തീരുമാനം. കൂട്ടിലാകും മുമ്പ് തീറ്റയെടുക്കാന്‍ കഴിയാതെ കടുവ അവശനായിരുന്നു.

താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്ന നിലയിലാണ് തോല്‍പ്പെട്ടി 17നെ കണ്ടെത്തിയത്.ഇത്രയും ദിവസം കടുവ വെറ്ററിനറി ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വൈകാതെ ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 23 ന് രാത്രിയാണ് തോല്‍പ്പെട്ടി പതിനേഴിനെ കൂട്ടില്‍ കുടുങ്ങിയത്. പശുക്കളെ കൊന്ന അതേ തൊഴുത്തില്‍ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നിട്ടുണ്ട്. പശുവിന്റെ ജഡവുമായി നാട്ടുകാര്‍ ബത്തേരി-പനമരം റോഡ് ഉപരോധിച്ചിരുന്നു.

പിന്നാലെ കടുവയെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ തൊഴുത്തില്‍ വീണ്ടുമെത്തിയ കടുവ കൂട്ടിലാവുകയായിരുന്നു. നിലവില്‍ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണ് തോല്‍പ്പെട്ടി 17നുള്ളത്.

 

 

 

Latest