Kerala
'ഇഅ്ദാദ്' ക്യാമ്പയിന് തുടക്കം
ഇ കെ ഹസന്‍ മുസ്ലിയാരുടെ ആദര്‍ശസംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും ക്യാമ്പസ് പുനസ്സംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ എസ് എസ് എഫ് ആവിഷ്‌കരിക്കുന്നത്

മഞ്ചേരി | സംസ്ഥാനത്തെ ദഅവാ കാമ്പസുകളില്‍ എസ് എസ് എഫ് കേരള സംഘടിപ്പിക്കുന്ന ‘ഇഅ്ദാദ്’ ക്യാമ്പയിന് തുടക്കമായി. ഇ കെ ഹസന്‍ മുസ്ലിയാരുടെ ആദര്‍ശസംഭാവനകളുടെ സ്മരണയും അക്കാദമിക് പഠനവും ക്യാമ്പസ് പുനസ്സംഘടന കാലവുമാണ് ഇഅ്ദാദ് ക്യാമ്പയിനിലൂടെ എസ് എസ് എഫ് ആവിഷ്‌കരിക്കുന്നത്.
മഞ്ചേരി ജാമിഅ ഹികമിയ്യ കാമ്പസില്‍ പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. ജീവിതം മുഴുവന്‍ സുന്നത്ത് ജമാഅത്തിന് വേണ്ടി നീക്കിവെച്ച പണ്ഡിതനാണ് ഇ കെ ഹസന്‍ മുസ്ലിയാരെന്നും ആ വലിയ ജീവിതം പുതുലോകത്തിന് മാതൃകയാവണമെന്നും ഉസ്താദ് പറഞ്ഞു.
മുന്‍ഗാമികളുടെ ജീവിതവും ശൈലിയും പിന്തുടരാനാണ് പ്രബോധകര്‍ ഉത്സാഹിക്കേണ്ടതെന്നും ഉസ്താദ് അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് മുഹമ്മദ് റാസി നൂറാനി അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിസി എം സ്വാബിര്‍ സഖാഫി വിഷയാവതരണം നടത്തി. അബ്ദുറഹീം സഖാഫി നടുവട്ടം, കെ മുഷ്താഖ് സഖാഫി സംസാരിച്ചു.മുഹമ്മദ് സ്വലാഹുദ്ധീന്‍ മാളിയേക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളെ പി കെ എം ഫൈസല്‍ സഖാഫി പ്രഖ്യാപിച്ചു.