National
ബി ബി സി ഓഫീസുകളിലെ 'സർവെ' തീർന്നു
റെയിഡ് നടന്നത് 59 മണിക്കൂറുകൾ

മുംബൈ | ബി ബി സിയുടെ ഡെൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസം നടന്ന ‘സർവെ’ തീർന്നു. ഇന്ന് രാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30നാണ് ബി ബി സിയുടെ ഡെൽഹിയിലെയും മുംബൈയിലെയും ഓഫീസിൽ ഇ ഡി പരിശോധന ആരംഭിച്ചത്. തുടര്‍ച്ചയായി മൂന്ന് ദിവസത്തിലായി 59 മണിക്കൂറാണ് റെയിഡ് നടന്നത്. റെയിഡ് അവസാനിപ്പിച്ച ഐ ടി ഉദ്യോഗസ്ഥർ ഓഫീസുകളിൽ നിന്ന് മടങ്ങി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബി ബി സി ആവശ്യപ്പെട്ടിരുന്നു.
രണ്ട് ഷിഫ്റ്റുകളിലായി 24 ഉദ്യോഗസ്ഥരാണ് ഡല്‍ഹിയിലും മുംബൈയിലും പരിശോധന നടത്തിയിരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഓഫീസിന് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.
---- facebook comment plugin here -----