Kuwait
45-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ഇന്ന് കുവൈത്തില്‍ തുടക്കമാവും
ഗള്‍ഫ് ഉച്ചകോടിയോടാനുബന്ധിച്ചു ഇന്ന് കുവൈത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി |ജി സി സി രാജ്യങ്ങളുടെ 45ാം ത് ഉച്ചകോടിക്ക് ഇന്ന് കുവൈത്തിലെ ബയാന്‍ പാലസില്‍ തുടക്കമാവും. 1981ല്‍ രൂപീകൃതമായ ഗള്‍ഫ് സഹകരണകൗണ്‍ സിലിന്റെ ഉച്ച കോടിക്ക് ഇത് എട്ടാം തവണയാണ് കുവൈത്ത് ആഥിത്യം വഹിക്കുന്നത്.
ഇന്നത്തെ ഉച്ചകോടിയില്‍ സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, തുടങ്ങിയ അംഗരാജ്യങ്ങളുടെ രാഷ്ട്രതലവന്മാരും ഔദ്യോഗിക പ്രതിനിധിസംഘങ്ങളും പങ്കെടുക്കും. ഉച്ചകോടിയില്‍ നിലവിലെ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങള്‍, ഗള്‍ഫ് സംയോജനം വികസിപ്പിക്കല്‍, ആഗോള വെല്ലുവിളികള്‍ നേരിടല്‍, തുടങ്ങിയനിരവധി തന്ത്ര പ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവും.
ഗള്‍ഫ് പൊതു വിപണിവികസിപ്പിക്കല്‍, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം,തുടങ്ങിയ എല്ലാ മേഖലകളിലും ഉള്ള സഹകരണം വര്‍ദ്ദിപ്പിക്കുന്നതിനുള്ള സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചക്കും ഉച്ചകോടി വേദിയാകും എന്നാണ് വിലയിരുത്തപെടുന്നത്.
ഇതിനെല്ലാം പുറമെ ഫലസ്തീന്‍, ലബനന്‍,സിറിയ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശികവും അന്തര്‍ ദേശീയവുമായവിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും എന്നാണറിയുന്നത്. ഗള്‍ഫ് ഉച്ചകോടിയോടാനുബന്ധിച്ചു ഇന്ന് കുവൈത്തില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു.കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാനറോഡുകള്‍ എല്ലാം ഇന്ന് കാലത്ത് മുതല്‍ ഉച്ചകോടി പിരിയുംവരെ അടച്ചിടും. ജി സി സി ഉച്ചകോടിയോടാനുബന്ധിച്ചു രാജ്യത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.