Kerala
62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി
കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കൊല്ലം| 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിച്ചു. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അനാവശ്യ മത്സര ബോധം കൊണ്ട് കൗമാര മനസുകള്‍ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോയിന്റ് നേടാനുള്ള ഉപാധിയാണ് കലയെന്നുള്ള രീതി ഉപേക്ഷിക്കണം. രക്ഷിതാക്കള്‍ അവരുടെ മത്സരമായി ഇതിനെ കാണരുതെന്നും ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാഗമാകുന്നത്. നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കലോത്സവത്തിന്റെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
---- facebook comment plugin here -----