airgun shoot
പ്രതിയായ മകനെ പിടിക്കാനെത്തിയ പോലീസിനു നേരെ വെടിയുതിര്‍ത്തതു 71 കാരനായ പിതാവ്
തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്
കണ്ണൂര്‍ | പ്രതിയെ പിടിക്കാനെത്തിയ പോലീസിനു നേരെ വെടിയുതിര്‍ത്തത് പ്രതിയുടെ 71 വയസ്സുകാരനായ പിതാവാണെന്നു കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ ചിറ്റാരിക്കലില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസി നുനേരെ യാണു വെടിയുതിര്‍ത്തത്. തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയില്‍ ബോബു ഉമ്മന്‍ തോമസിനെ(71) പൊലീസ് സാഹസികമായാണു കീഴടക്കിയത്.
വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനായി ഇന്നലെ രാത്രി 10 മണിയോടെയാണ് വളപട്ടണം പോലീസ് ചിറക്കലിലെ വീട്ടിലെത്തിയത്. രണ്ട് എസ് ഐമാര്‍ ഉള്‍പ്പെട്ട ആറംഗ സംഘമാണ് ഇവിടെയെത്തിയത്. പുറത്ത് പോലീസ് എത്തിയ വിവരം അറിഞ്ഞ് ജനലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നു ബാബു ഉമ്മന്‍. കടന്നുകളഞ്ഞ റോഷനായി തിരച്ചില്‍ തുടരുന്നു.