Connect with us

Organisation

ഏഴാമത് എഡിഷന്‍ തര്‍തീലിന് പ്രൗഢ സമാപ്തി

പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണം നടത്തി

Published

|

Last Updated

റാസല്‍ഖൈമ | ‘ തര്‍തീല്‍’ ഏഴാമത് എഡിഷന്‍ റാസല്‍ഖൈമ പച്ചമുളക് റസ്റ്റോറന്റ് കോണ്‍ഫറസ് ഹാളില്‍ വെച്ച് പ്രൗഢമായി സമാപിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണം നടത്തി. വിശ്വാസിയുടെ സര്‍വ്വ വിജയങ്ങള്‍ക്കും നിദാനം വിശുദ്ധ ഖുര്‍ആന്‍ ആണെന്നും ഖുര്‍ആനിനെ ചേര്‍ത്തു പിടിക്കുന്ന കാര്യത്തില്‍ നാം അതീവ താത്പര്യം കാണിക്കണമെന്നും വിശുദ്ധ റമസാന്‍ ഖുര്‍ആനിന്റെ പ്രത്യേകമായ മാസമാണെന്നും അദ്ധേഹം ഉണര്‍ത്തി.

തര്‍തീലിന്റെ ഭാഗമായി നടന്ന സ്പിരിച്യുല്‍ റെസിറ്റേഷന്‍ സമ്മിറ്റില്‍ ഹാഫിസ് യാസീന്‍ അസ്ഹരി കൊല്ലം പ്രസിദ്ധരായ ഏഴ് ഖുര്‍റാഉകളുടെ പാരായണ രീതികള്‍ ഓതിക്കേള്‍പ്പിച്ചു.
ഖുര്‍ആന്‍ സെമിനാറില്‍ ‘കറുപ്പും വെളുപ്പും’ ഖുര്‍ആന്‍ വിളിച്ചോതുന്ന സമത്വ പാഠം എന്ന വിഷയത്തില്‍ ഹാഫിസ് യൂനുസ് സഖാഫിയും, ഫ്രൂട്‌സ് ഓഫ് ദി ഖുര്‍ആന്‍ എന്ന വിഷയത്തില്‍ ഹാഫിസ് മാലിക് നിസാമിയും സംസാരിച്ചു. ജൗഹര്‍,നബ്ഹാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ സ്റ്റോറി അവതരിപ്പിച്ചു.

ആര്‍.എസ്.സി ഗ്ലോബല്‍ കലാലയം സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍,ഐ സി എഫ് റാസല്‍ഖൈമ പ്രസിഡന്റ് ഹനീഫ സഖാഫി,നാഷണല്‍ വിസ്ഡം സെക്രട്ടറി അന്‍വര്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. കലാലയം സെക്രട്ടറി ഫൈസല്‍ നിസാമി സ്വാഗതവും അബ്ദുല്ലാഹില്‍ യാഫി നന്ദിയും പറഞ്ഞു

 

Latest