Connect with us

National

ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി

ഇന്ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ആം ആദ്മിയുടെ ആഘോഷ പ്രകടനങ്ങള്‍ നടക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് ആഘോഷിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എഎപിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കിയത്. ഇന്ന് ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷ പരിപാടി നടക്കും. മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കള്‍ ജയിലില്‍ തുടരേണ്ടി വരുന്നസാഹചര്യമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. കടുത്ത പ്രതിരോധത്തിലൂടെ കടന്നു പോകുമ്പോഴും ആം ആദ്മി പാര്‍ട്ടിക്ക് മറ്റ് പ്രതിസന്ധികളില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുന്നതിനുള്ള മാര്‍ഗമാണ് ദേശീയ പാര്‍ട്ടി അംഗീകാരം.

ഇന്ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ആം ആദ്മിയുടെ ആഘോഷ പ്രകടനങ്ങള്‍ നടക്കും. ഡല്‍ഹിയില്‍ നടക്കുന്ന ആഘോഷത്തില്‍ അരവിന്ദ് കെജ്രിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്യും. 2024 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുന്നതിനുള്ള വഴിയായി നേതൃത്വം വിലയിരുത്തുന്നു.

 

 

 

Latest