Connect with us

Kerala

താമരശ്ശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി

രാത്രിയോടെയാണ് വ്യാപാരി അശ്റഫ് വീട്ടിലെത്തിയത്.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയില്‍ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി. രാത്രിയോടെയാണ് വ്യാപാരി അശ്റഫ് വീട്ടിലെത്തിയത്. ഇയാളെ തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതായി രാവിലെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട്.

താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അഷ്റഫിനെയാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടു വാഹനങ്ങളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ജോലി ചെയ്യുന്ന മുക്കത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് രാത്രി സ്കൂട്ടറിൽ വരുമ്പോഴായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളിൽ വെച്ചാണ് വാഹനങ്ങൾ പിടിച്ചെടുത്ത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ജൌഹർ രാജ്യം വിടാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായിരുന്നു.