Kerala
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ഒമ്പതു വര്‍ഷത്തിനു ശേഷം പിടികൂടി
കോഴിക്കോട് മുണ്ടക്കല്‍ രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48) ആണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് | ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ഒമ്പതു വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് മുണ്ടക്കല്‍ രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48) ആണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
2014-ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും ആറു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
വയനാട് വെള്ളമുണ്ട പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഗോവയിലേക്ക് മുങ്ങിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കിയിരുന്നു. പോലീസ് ഇയാളെ സ്ഥിരമായി നിരീക്ഷിക്കുകയായിരു്‌നനു. തിരികെ നാട്ടിലേക്ക് വരുന്നതിനിടയിലാണ് വെള്ളമുണ്ട പോലീസ് ഇയാളെ കോഴിക്കോട്ടു നിന്ന് പിടികൂടിയത്.
വെള്ളമുണ്ട ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പോലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.