Kerala
ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കാറില്‍ നടത്തിയത് നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍
കമ്പനിയുടെ അനുമതി ഇല്ലാതെയാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.വിശദ പരിശോധനക്ക് വിദഗ്ധ സംഘം.
കണ്ണൂര്‍ | കണ്ണൂരില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ കാറപകടത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ണൂര്‍ ആര്‍ ടി ഒ. കാറില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയതായി കണ്ടെത്തി. കമ്പനിയുടെ അനുമതി ഇല്ലാതെയാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.
വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിക്കാനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയതായും ആര്‍ ടി ഒ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കാറിന്റെ വിശദ പരിശോധനക്ക് വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് ആര്‍ ടി ഒ. അറിയിച്ചു. അപകടത്തില്‍ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ആര്‍ ടി ഒ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും.
---- facebook comment plugin here -----