street dog
തെരുവുനായയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ട ആള്‍ മരിച്ചു
കൊല്ലം ചവറയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നിസാര്‍.

കൊല്ലം | തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) മരിച്ചു.
കൊല്ലം ചവറയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു നിസാര്‍. ഇദ്ദേഹത്തിന്റെ വാഹനത്തിന് പുറകെ തെരുവുനായ കുരച്ചുകൊണ്ട് ഓടുകയായിരുന്നു. കടിയേല്‍ക്കാതിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ചു.
തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----