Kerala
ചേരാനല്ലൂരില്‍ സ്ത്രീയുടെ മാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍
മാതിരപ്പിള്ളി സ്വദേശിനിയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്

എറണാകുളം | ചേരാനല്ലൂരില്‍ സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍ . ഏലൂര്‍, മഞ്ഞുമ്മല്‍ പുറഞ്ചല്‍ റോഡ്, മേട്ടേക്കാട്ട് വീട്ടില്‍ സോബിന്‍ സോളമനെയാ ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 6ന് വൈകിട്ട് മൂന്നിന് ചേരാനല്ലൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിന്റെ സമീപത്ത് വച്ച് ചേരാനല്ലൂര്‍ മാതിരപ്പിള്ളി സ്വദേശിനിയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.
ചേരാനല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
---- facebook comment plugin here -----