Connect with us

Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങും

കേസ് നിലവിൽ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

Published

|

Last Updated

കൊട്ടാരക്കര | കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പത്മകുമാർ, അനിത, അനുപമ എന്നിവരെ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങും. കേസ് നിലവിൽ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.

ഒട്ടനവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്ന കേസിൽ പ്രതികളെ നേരിൽ ചോദ്യം ചെയ്യാൻ ലഭിക്കുന്നതിലൂടെ മാത്രമേ കൂടുതൽ വഴിത്തിരിവുകൾ ഉണ്ടാക്കാൻ കഴിയു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കുടുംബത്തിന്റെ കടബാധ്യത, ഇവരുടെ ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പത്മകുമാറിനെയും വനിതാ ജയിലിൽ കഴിയുന്ന അനിതയെയും അനുപമയേയും ചോദ്യം ചെയ്യലിനായി വിട്ടു കിട്ടാൻ പ്രൊഡക്ഷൻ വാറന്റ് കഴിഞ്ഞ ദിവസം കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു.